കാസര്‍ഗോഡുകാരുടെ ചര്‍ച്ചാവിഷയം ഇപ്പോഴൊരു കല്യാണമല്ല. സോറി കല്യാണമല്ല, കല്യാണത്തിലെത്തുംമുമ്പേ വധു തേച്ച കഥയാണിത്. നീലേശ്വരത്താണ് സംഭവം. ഇവിടെ ഹോമിയോ ഡോക്ടറും നാട്ടുകാരനായ എഞ്ചിനിയറും തമ്മില്‍ ആഢംബര പൂര്‍ണമായ വിവാഹനിശ്ചയം നടന്നതു രണ്ടു മാസം മുമ്പായിരുന്നു. എന്നാല്‍ വിവാഹം നിശ്ചയിച്ചതിന് ഏതാനം ദിവസങ്ങള്‍ക്കു ശേഷം യുവതി വിവാഹത്തില്‍ നിന്നു പിന്മാറി. ഇരിട്ടിയിലെ സ്വകാര്യ ബസ് കണ്ടക്ടറുമായി യുവതി പ്രണയത്തിലായിരുന്നു.
ഇയാളുമായുള്ള വിവാഹം നടത്തിത്തരണം എന്നു ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിനു തയാറായില്ല. തുടര്‍ന്ന് ഏറെ നാളായി യുവതിയുടെ വിവരം ഒന്നും ഉണ്ടായിരുന്നില്ല. യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുവതിയും കാമുകനും ഒരു ക്ഷേത്രത്തില്‍ വച്ചു വിവാഹിതരായതിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കു വാട്ട്സ്ആപ്പ് വഴി ലഭിക്കുകയായിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വലിയൊരു ചതിയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വരനും ബന്ധുക്കളും. നിശ്ചയത്തിനുശേഷം വരന്‍ ഭാവിവധുവിന് വിലയേറിയ ഫോണും മറ്റും സമ്മാനമായി നല്കിയിരുന്നു. ഇതുംകൊണ്ടാണ് വധു കാമുകനൊപ്പം പോയതെന്ന നിരാശ മാത്രമാണ് വരനുള്ളത്. അതേസമയം മകളെ ഇനി വീട്ടില്‍ കയറ്റില്ലെന്ന വാശിയിലാണ് പെണ്ണിന്റെ മാതാപിതാക്കള്‍.