ഒളിച്ചോടിയ കമിതാക്കളെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ കാമുകന്റെ കൈപിടിച്ച് യുവതി കോടതിയുടെ പടിയിറങ്ങി.
കഴിഞ്ഞദിവസം കാലിച്ചാനടുക്കം ശാസ്താംപാറയില്‍ നിന്നും ഒളിച്ചോടിയ നാസറിന്റെ മകള്‍ അസ്ലീമയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി(ഒന്ന്)യില്‍ നിന്നും കാമുകന് മാവുങ്കാലിലെ വിമലിന്റെ കൂടെ ഇറങ്ങിപോയത്.
കഴിഞ്ഞ 25ന് വീട്ടില്‍ നിന്നും ഇറങ്ങിയ അസ്ലീമ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് സഹോദരന് ഹക്കീമിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കമിതാക്കളെ പയ്യന്നൂരില്‍ നിന്നും പോലീസ് കണ്ടെത്തിയത്.
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അസ്ലീമ വിമലിന്റെ കൂടെ പോകുന്നതായി മജിസ്ട്രേറ്റിനെ അറിയിച്ചത്. പ്രായപൂര്‍ത്തിയായതിനാല്‍ അസ്ലീമയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു.