പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റേയും കൊലപാതകത്തില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
വടിവാളും ഇരുമ്പ് ദണ്ഡമുപയോഗിച്ചാണ് ഇരുവരേയും ആക്രമിച്ചത്. കസ്റ്റഡിയിലുള്ള ആറ് പേര് പീതാംബരന്റെ സുഹൃത്തുക്കളാണ്.
ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്റെ നേതൃത്വവും പിന്തുണയും കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ പിതാവും ആരോപിച്ചു.
പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.
കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൃത്യത്തില്‍ പങ്കുള്ള മൂന്ന് പേരുടെ അറസ്റ്റും ഇന്നുണ്ടായേക്കും.