‘ക​സേ​ര കൊ​മ്പ’​ന്‍റെ ജ​ഡം സെ​പ്റ്റി​ക് ടാ​ങ്ക് കു​ഴി​യി​ൽ: പ്രാ​യാ​ധി​ക്യ​വും ശ​രീ​ര​ത്തി​ലെ പ​രി​ക്കു​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്ന് പ്രാഥമിക നിഗമനം

നി​ല​മ്പൂ​ര്‍: ക​സേ​ര കൊ​മ്പ​ന്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന കാ​ട്ടാ​ന​യെ ക​രു​ളാ​യി വ​നാതിർത്തിയിൽ സ്വകാര്യവ്യക്തിയുടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സെ​പ്റ്റി​ക് ടാ​ങ്ക് കു​ഴി​യി​ൽ ചരി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ചോ​ള​മു​ണ്ട ഇ​ഷ്ടി​കക്ക​ള​ത്തോ​ട് ചേ​ര്‍​ന്ന കു​ഴി​യി​ലാ​ണ് ആ​നയുടെ ജഡം കണ്ട​ത്. കൊ​മ്പു​ക​ള്‍ മു​ക​ളി​ലേ​ക്ക് വ​ള​ഞ്ഞ് ക​സേ​ര പോ​ലെ​യാ​യ​തി​നാ​ലാ​ണ് ക​സേ​ര കൊ​മ്പ​ൻ എന്ന ​പേ​രു വീ​ണ​ത്.

കു​ഴി​യി​ല്‍ വീ​ണ​ത​ല്ല മ​ര​ണ​കാ​ര​ണ​മെ​ന്ന് നി​ല​മ്പൂ​ര്‍ റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​ഖി​ല്‍ പ​റ​ഞ്ഞു. പ്രാ​യാ​ധി​ക്യ​വും ശ​രീ​ര​ത്തി​ലെ പ​രി​ക്കു​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് സൂ​ച​ന. ചെ​റി​യ കു​ഴി​യാ​ണി​ത്. ആ​ന​യ്ക്ക് സ്വ​യം ക​യ​റി പോ​കാ​വു​ന്ന​തേ​യ​ള്ളു. ഇന്നു പു​ല​ര്‍​ച്ചെ 4.15ഓ​ടെ ഇ​ഷ്ടി​കക്ക​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്. ഏ​ക​ദേ​ശം 40 വ​യ​സി​ലേ​റെ പ്രാ​യ​മു​ണ്ട്.

ശ​രീ​ര​ത്തെ മു​റി​വി​ല്‍ പു​ഴ അ​രി​ച്ചി​ട്ടു​ണ്ട്. നി​ല​മ്പൂ​ര്‍ റേഞ്ച് ഓ​ഫീസ​ര്‍. ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. വ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി പു​റ​ത്തേ​ക്ക് വ​രു​മെ​ങ്കി​ലും സ​മാ​ധാനപ്രി​യ​നാ​യി​രു​ന്നു. ആ​ര്‍​ക്കും ശ​ല്യം ചെ​യ്തി​രു​ന്നി​ല്ല. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തു കാ​ര​ണം ഉ​ള്‍​വ​ന​ത്തി​ലേ​ക്കു പോ​യി​രു​ന്നി​ല്ല.

പോ​സ്റ്റ്മോ​ര്‍​ട്ടം ക​ഴി​ഞ്ഞ ശേ​ഷ​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു. കു​ഴി​യി​ല്‍​നി​ന്ന് കെ​ട്ടി​വ​ലി​ച്ച് 100 മീ​റ്റ​ര്‍ അ​ക​ലെ കാ​ട്ടി​ലേ​ക്ക് ആ​ന​യെ മാ​റ്റി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment