കനത്ത മഞ്ഞുവീഴ്ചയിൽ ജമ്മു കാഷ്മീരിലെ ജനജീവിതം ദുസഹമായിരിക്കെ കണ്ണിന് കുളിർമയുള്ള കാഴ്ചകൾക്കും ഒട്ടും കുറവില്ല. മഞ്ഞുപുതച്ചു കിടക്കുന്ന താഴ്വരകൾ സന്ദർശിക്കാൻ നിരവധിപ്പേരാണ് എത്തുന്നത്. ഇതിനിടെ സുബൈർ അഹമ്മദ് എന്ന കാഷ്മീരി യുവാവ് മഞ്ഞിൽ കരകരവിരുത് തീർത്ത് ജനശ്രദ്ധ നേടുകയാണ്.
വീടിനു മുന്നിൽ കുമിഞ്ഞ് കൂടിയ മഞ്ഞുകൊണ്ട് അദ്ദേഹം സുന്തരമായ ഒരു കാറിന്റെ രൂപമാണ് നിർമിച്ചത്. നിരവധി സന്ദർശകരാണ് ഇതു കാണാൻ ഇവിടേക്ക് എത്തുന്നത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. നിലവിൽ മൈനസ് മൂന്നു ഡിഗ്രി വരെയാണ് കാഷ്മീരിലെ വിവിധ ഇടങ്ങളിലെ താപനില.
ഇന്ത്യാനോപോളിസിലുള്ള റിട്ടയർമെന്റ് ഹോമിലെ താമസക്കാരിയാണ് ഈ മുത്തശി. ചികിത്സയ്ക്ക് ശേഷം നൃത്തം ചെയ്യണമെന്ന് ഇവർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. മുത്തശിയുടെ കിടിലൻ നൃത്തം കണ്ടവർ അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തുകയാണ്.