കാഷ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സിവിലിയനും മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടു

l-kashmeerശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ പ്രദേശവാസിയായ യുവാവും മൂന്നു തീവ്രവാദികളും മരിച്ചു. അനന്ത്‌നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ ലക്ഷ്യം തെറ്റി വെടിയേറ്റാണ് ആരിഫ് അമിന്‍ ഷാ എന്ന യുവാവ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മൂന്നു തീവ്രവാദികളെ വധിച്ച ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിനു തൊട്ടരികെ സുരക്ഷാ സേനയ്ക്കുനേര്‍ക്ക് ജനക്കൂട്ടം കല്ലെറിഞ്ഞതായി പോലീസ് അറിയിച്ചു. ആറു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തിയത്.

Related posts