ന്യൂഡൽഹി: കാഷ്മീർ ബിൽ അവതരണത്തിനു മുന്നെ രാജ്യസഭയിൽ പിഡിപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. പിഡിപി അംഗങ്ങളായ മിർ ഫയാസ്, നാസിർ അഹമ്മദ് എന്നിവരാണ് ശക്തമായ പ്രതിഷേധമുയർത്തിയത്. ഭരണഘടന വലിച്ചുകീറിയാണ് ഇരുവരും പ്രതിഷേധമറിയിച്ചത്.
ഇതിനു പിന്നാലെ, ഇരുവരെയും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭയിൽ നിന്ന് പുറത്താക്കി. പിന്നീട് സഭയ്ക്കു പുറത്തെത്തിയും ഇരുവരും പ്രതിഷേധിച്ചു.