പാക്ക് അധിനിവേശ കാഷ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കടന്നാക്രമണം. വ്യാഴാഴ്ച്ച രാത്രിയാണ് ആരും അറിയാതെ ഇന്ത്യയുടെ ആക്രമണം. സൈനിക നടപടിയില്‍ നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ തകരുകയും തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്ന് കരസേന മേധാവി ദര്‍ബീര്‍ സിംഗ് സുഹാഗും സ്ഥിരീകരിച്ചു. സംഭവത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. കനത്ത നാശനഷ്ടം പാക്കിസ്ഥാന് ഉണ്ടായിട്ടുണ്ടെന്നും കരസേന മേധാവി അറിയിച്ചു.
ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്ഥാന് വിവരം നല്‍കിയിരുന്നെന്ന് അറിയിച്ച സൈനിക മേധാവി എവിടെയാണ് ആക്രമണം നടത്തിയതെന്ന വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല. പാക്ക് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമാക്കിയാണോ സൈന്യം ആക്രമണം നടത്തിയതെന്ന കാര്യവും കരസേന സ്ഥിരീകരിച്ചില്ല. ആക്രമണം നടത്തിയെന്ന കാര്യം വിദേശകാര്യ വക്താവ് വികാസ് സ്വരൂപും സ്ഥിരീകരിച്ചു. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമമെന്ന് കേന്ദ്ര സര്‍ക്കാരും സൈന്യവും വ്യക്തമാക്കിയിരുന്നു.
ഉചിതമായ സമയത്ത് പ്രത്യാക്രമണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് അനുമതി നല്കിയിരുന്നു. പാക് അധിനിവേശ കാഷ്മീരില്‍ ആക്രമണം നടത്തുന്ന കാര്യം പാക്കിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായാണ് സൈനിക വക്താവ് പറഞ്ഞത്. സൈനികര്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കടന്നുകയറിയാണോ ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.