പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ നടന്ന സൈനിക റിക്രൂട്ട്മെന്റ് ക്യാന്പിലേക്ക് കാഷ്മീർ യുവാക്കളുടെ വൻ തിരക്ക്. ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റിൽ 2500 പേരാണു പങ്കെടുത്തത്. വെറും 111 ഒഴിവുകളിലേക്കായിരുന്നു റിക്രൂട്ട്മെന്റ്.
താഴ്വരയിൽ ജോലി സാധ്യതകൾ വിരളമാണെന്നും കുടുംബത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് ജോലിയിൽ ചേരാൻ ശ്രമിക്കുന്നതെന്നും റിക്രൂട്ട്മെന്റിനെത്തിയ ഒരു ഉദ്യോഗാർഥി വാർത്താ ഏജൻസിയോടു പറഞ്ഞു. കാഷ്മീരിനു പുറത്ത് കാഷ്മീരികൾക്ക് ജോലി നൽകാൻ ആരും തയാറാകുന്നില്ലെന്നും ഉദ്യോഗാർഥികൾ പരിതപിക്കുന്നു.
2016-ൽ കാഷ്മീരിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൻ മുകളിലായിരുന്നെന്ന് ഇക്കണോമിക് സർവേ ഫലങ്ങൾ പറയുന്നു.