കാ​ഷ്മീ​രി​ലെ മൂ​ന്നു മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ പു​റ​ത്ത്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ച്ച​തി​നു മൂ​ന്നു മു​തി​ർ​ന്ന നേ​താ​ക്ക​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത് ബി​ജെ​പി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​വ​ൻ‌ ഖ​ജൂ​റി​യ​യെ​യും ബ​ൽ​വ​ൻ സിം​ഗി​നെ​യും ന​രി​ന്ദ​ർ സിം​ഗ് ബാ​വു​നെ​യു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഖ​ജൂ​റി​യ​യും ബ​ൽ​വ​ൻ സിം​ഗും ഉ​ദ്ദം​പു​ർ ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലാ​ണ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ മ​ത്സ​രി​ച്ച​ത്. ഖ​ജൂ​റി​യ സ്വ​ത​ന്ത്ര​നാ​യും ബ​ൽ​വ​ൻ സിം​ഗ് നാ​ഷ​ണ​ൽ പാ​ന്തേ​ഴ്സ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​മാ​യി​ട്ടാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്. ആ​ർ.​എ​സ്. പ​താ​നി​യ​യാ​ണ് ഉ​ദ്ദം​പു​ർ ഈ​സ്റ്റി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി.

Related posts

Leave a Comment