തെ​ര​ഞ്ഞെ​ടു​പ്പി​ന് നാലു ദി​വ​സം കൂ​ടി: കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; രണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ‌: ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ര​ണ്ടു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ങ്ഗ്ന​ൽ ദു​ഗ​ഡ്ഡ വ​ന​മേ​ഖ​ല​യി​ലെ നൈ​ഡ്ഗാം ഗ്രാ​മ​ത്തി​ലെ വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

നാ​യി​ബ് സു​ബേ​ദാ​ർ വി​പ​ൻ കു​മാ​ർ, സി​പോ​യി അ​ര​വി​ന്ദ് സിം​ഗ് എ​ന്നീ സൈ​നി​ക​രാ​ണ് വീ​ര​മൃ​തു വ​രി​ച്ച​ത്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ക​ഠ്‌​വ​യി​ലെ ഖാ​ന്ദാ​ര​യി​ൽ ന​ട​ന്ന മ​റ്റൊ​രു ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സൈ​ന്യം ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു.

ഇ​വ​രി​ൽ​നി​ന്ന് എ​കെ 47 തോ​ക്കു​ക​ളും പി​സ്റ്റ​ളും മാ​ഗ​സി​നു​ക​ളും മൊ​ബൈ​ൽ ഫോ​ണും പി​ടി​കൂ​ടി.
കാ​ഷ്മീ​രി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ​യാ​ണു പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. സെ​പ്റ്റം​ബ​ർ 18 മു​ത​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

Related posts

Leave a Comment