ന്യൂഡൽഹി: ഉത്തരേന്ത്യയിൽ തണുപ്പ് അതികഠിനമായി. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആറു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില.
ജമ്മു കാഷ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡ് നാലു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കാഷ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്.
നാളെ മുതൽ ഹിമാചലിലും ജമ്മു കാഷ്മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളിൽനിന്നായി പോലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.