ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരേ നല്കിയ ഹര്‍ജികളില്‍ ഭരണഘടനയുടെ 370ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി.
കാഷ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കോടതി. കാഷ്മീരിനു പ്രത്യേകപദവി അവകാശപ്പെടാൻ കഴിയില്ലെന്നും രാഷ്ട്രപതിയുടെ ഭരണകാലയളവിൽ പാര്‍ലമെന്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എത്രയും വേഗം സംസ്ഥാനപദവി നൽകണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി. കാഷ്മീരിനു പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസത്തെ വാദം കേട്ടശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്.