ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ പൗരൻ മരിച്ചു. റഷ്യയിൽനിന്നുള്ള ഏഴ് സ്കീയർമാരാണ് അപകടത്തിൽപെട്ടത്. ഇതിൽ ആറുപേരെa രക്ഷപ്പെടുത്തി.
അഫർവത് പ്രദേശത്തെ ഖിലൻ മാർഗിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഹിമപാതമുണ്ടായത്. ഏഴംഗ റഷ്യൻ സംഘം ഗൈഡിനൊപ്പം സ്കീയിംഗ് അനുമതിയില്ലാത്ത ആർമി റിഡ്ജ് പ്രദേശത്ത് എത്തുകയായിരുന്നു. ഹിമപാതമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് അവഗണിച്ചാണു സംഘം എത്തിയത്.