മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് കാ​ഷ്മീ​രി​ലേ​ക്ക് വേ​ന​ൽ​ക്കാ​ല പ്ര​ത്യേ​ക ട്രെ​യി​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്ക് കാ​​ഷ്മീ​​​ർ, ആ​​​ഗ്ര, ഡ​​​ൽ​​​ഹി, അ​​​മൃ​​​ത‌്സ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള 15 ദി​​​വ​​​സം നീ​​​ളു​​​ന്ന വേ​​​ന​​​ൽ​​​ക്കാ​​​ല പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സൗ​​​ത്ത് സ്റ്റാ​​​ർ റെ​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ ഭാ​​​ര​​​ത് ഗൗ​​​ര​​​വ് ട്രെ​​​യി​​​ൻ യാ​​​ത്ര ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു തു​​​ട​​​ങ്ങു​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ഘ്നേ​​​ഷ് അ​​​റി​​​യി​​​ച്ചു.

600 പേ​​​ർ​​​ക്കു സ​​​ഞ്ച​​​രി​​​ക്കാ​​​നാ​​​കും. തേ​​​ർ​​​ഡ് എ​​​സി​​​യി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് 49,900 രൂ​​​പ​​​യും സെ​​​ക്ക​​​ൻ​​​ഡ് എ​​​സി​​​യി​​​ൽ 60,100, ഫ​​​സ്റ്റ് എ​​​സി​​​യി​​​ൽ 65,500 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ര​​​ക്ക്. താ​​​മ​​​സം, ഭ​​​ക്ഷ​​​ണം, വി​​​നോ​​​ദ സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​നം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​നം.

യാ​​​ത്ര​​​യ്ക്ക് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം 33 ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി ന​​​ൽ​​​കും. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പ​​​ര്യ​​​ട​​​ന​​​മാ​​​ണി​​​ത്. ട്രെ​​​യി​​​നി​​​ൽ സി​​​സി​​​ടി​​​വി കാ​​​മ​​​റ, പ്ര​​​ത്യേ​​​ക ടൂ​​​ർ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ, സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ, ഹൗ​​​സ് കീ​​​പ്പിം​​​ഗ് വി​​​ഭാ​​​ഗം തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 7305858585.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

Related posts

Leave a Comment