ചാമംപതാൽ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചാമംപതാലിലുള്ള സോബിൻ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിന്.
ഇന്നലെ നടന്ന വിൻവിൻ ലോട്ടറിയുടെ 653-ാമത് നറുക്കെടുപ്പിലാണ് ഡബ്ല്യുപി 835865 എന്ന നന്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്.
പത്തനാട് സ്വദേശിയായ പറന്പകത്തുതാഴെ കാസിം റാവുത്തർക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ 45 വർഷമായി ലോട്ടറി വിൽപ്പന നടത്തി ഉപജീവനം നടത്തുകയായിരുന്നു കാസിം.
30 വർഷം മുന്പ് കാസിം വിൽപ്പന നടത്തിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.കാസിം ടിക്കറ്റ് വാങ്ങിയ ചാമംപതാലിലുള്ള സോബിൻ ലക്കി സെന്ററിന് ഇത് മൂന്നാം തവണയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്.
കൂടാതെ രണ്ടാം സമ്മാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ പലതവണ ലഭിച്ചിട്ടുണ്ട്.ഇളങ്ങോയി പേക്കാവിൽ സോബിച്ചൻ പീറ്ററാണ് സോബിൻ ലക്കി സെന്ററിന്റെ ഉടമ.
സമ്മാനം ലഭിച്ച കാസിം തന്റെ സ്വന്തം ആവശ്യങ്ങൾക്കും മക്കളായ ഹബീബിനും ഹസീനയ്ക്കും സഹായകരമായ രീതിയിലും പണം വിനിയോഗിക്കാനാണ് തീരുമാനം.