ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റാണ് ആമിർ ഖാൻ. അമ്പത്തിയാറുകാരനായ താരം ഇപ്പോൾ തന്റെ ആദ്യപ്രണയത്തെക്കുറിച്ചു തുറന്നുപറയുകയാണ്.
തനിക്ക് ആദ്യമായി ഒരു പ്രണയം തോന്നുന്നത് പത്താമത്തെ വയസിലാണെന്നും വളരെ കുറച്ച് പേർക്ക് മാത്രമാണ് ഇത് അറിയുകയെന്നും താരം പറഞ്ഞു.
“വർഷങ്ങൾക്ക് മുൻപ് ഞാൻ ടെന്നീസ് കോച്ചിംഗിനായി പോയിരുന്നു. അന്ന് അവിടെ 40-50 കുട്ടികൾ വരെ പരിശീലനത്തിനായി എത്തി.
ആ സമയത്ത് കോച്ചിംഗിനായി വന്ന ഒരു പെണ്‍കുട്ടിയെ കണ്ട് ഞാൻ സ്തബ്ധനായി. അവളെ ആദ്യമായി കണ്ട പ്പോൾ തന്നെ എനിക്ക് പ്രണയം തോന്നി.
പിന്നാലെ രാവും പകലും ഞാൻ അവളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. പക്ഷേ എന്റെ ഫീലിംഗ്സ് അവളോട് പ്രകടിപ്പിക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല.
അവൾക്കും എന്റെ അതേ പ്രായമാണ്. അവൾ സുന്ദരിയായിരുന്നു. ഞാൻ കുറെ നേരം ടെന്നീസ് പ്രാക്ടീസിനായി അന്ന് ചെലവഴിച്ചു.
കോച്ചിംഗിനായി അവിടെ ആദ്യം എത്തുന്ന ആളും അവസാനം പോകുന്ന ആളും ഞാനായിരുന്നു. ഞാൻ അവളെ ഇംപ്രസ് ചെയ്യാനും ശ്രമിച്ചു.
എന്നാൽ ഒരു വർഷം കഴിഞ്ഞ് അവളും കുടുബവും മുംബൈ നഗരം വിട്ടു. അത് അനാവശ്യമായ സ്നേഹമായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നി. ഒരിക്കലും നിറവേറ്റാൻ കഴിയാത്ത നിശബ്ദ പ്രണയം.’ ആമിർ പറഞ്ഞു.