കോഴിക്കോട്: ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് സര്‍വീസ് നിര്ത്തിവയ്ക്കാനൊരുങ്ങുന്ന സ്വകാര്യബസുകള്‍ക്ക് അപ്രതീക്ഷിത ‘കൊയ്ത്ത്.’ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചത്. ദീര്‍ഘദൂര ബസുകളെല്ലാം യാത്രക്കാരാല്‍ നിറഞ്ഞിരുന്നു.
കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ എത്തിയ മറ്റു ജില്ലകളില്‍ നിന്നുള്ള ബസുകളും മിന്നല്‍ പണിമുടക്കില്‍ പങ്കാളികളായതോടെ യാത്രക്കാരെല്ലാം മൊഫ്യൂസില്‍ ബസ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. രാവിലെ ഓഫീസ് സമയം കഴിഞ്ഞാല്‍ തിരക്ക് കുറവുള്ള സ്വകാര്യ ബസുകളില്‍ വന്‍ തിരക്കാണ് ഇതോടെ അനുഭവപ്പെട്ടത്. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കും തൃശൂര്‍ ജില്ലയിലേക്കുമുള്ള സ്വകാര്യബസുകളിലാണ് തിരക്ക് ഏറേയും അനുഭവപ്പെട്ടത്.