ഇന്ത്യന്‍ സിനിമാലോകം ഇപ്പോഴും ഞെട്ടലിലാണ്. തങ്ങളുടെ പ്രിയതാരം ശ്രീദേവി വിടപറഞ്ഞിരിക്കുന്നു എന്ന സത്യം വിശ്വസിക്കാനാവാതെ. ശ്രീദേവിയുടെ യാത്രയയപ്പും എല്ലാവിധ അനുഗ്രഹാശിസുകളോടും കൂടി നടക്കുകയും ചെയ്തു. സൗത്ത് ഇന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിന്ന ശ്രീദേവിയുടെ മരണത്തോടനുബന്ധിച്ച് അവരുടെ ചെറുപ്പം മുതലുള്ള അഭിനയ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്നു.
താരത്തിന്റെ അകാല മരണത്തെ കീറിമുറിച്ച് പരിശോധിച്ച പല മാധ്യമങ്ങളെയും വിമര്‍ശിച്ചുകൊണ്ട് പ്രമുഖരടക്കമുള്ള ധാരാളമാളുകള്‍ രംഗത്തെത്തിയിരുന്നു. സമാനമായ രീതിയില്‍ തെന്നിന്ത്യന്‍ നടി കസ്തൂരിയുടെ വിമര്‍ശനം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. കാരണം ഇതാണ്. ശ്രീദേവിയുടെ മരണത്തിന് ശേഷം എല്ലാ ചാനലുകളിലും ശ്രീദേവിയുടെ പാട്ടുകളും വീഡിയോ ക്ലിപ്പുകളുമായിരുന്നല്ലോ നിറഞ്ഞുനിന്നിരുന്നത്.
അങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ എന്നെങ്കിലും മരിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു കസ്തൂരി ട്വിറ്ററിലൂടെ ചോദിച്ചത്. ഫേസ്ബുക്ക് ഫോര്‍വേഡ് ആണ് കുറിപ്പെന്നു പറഞ്ഞിട്ടുണ്ടെങ്കിലും നടിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം.
ശീദേവിയുടെ മരണത്തെ കുറിച്ച് പലരും ട്വീറ്റുകളിട്ടുണ്ടെങ്കിലും, തെന്നിന്ത്യന്‍ നടി കസ്തൂരി ട്വിറ്ററിലൂടെ പറഞ്ഞത് ഇത്തിരി കൂടി പോയി എന്നാണ് പലരും പറഞ്ഞത്. അത് പറയേണ്ട സമയം ഇതല്ലായിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. പലരും കമന്റ് ചെയ്തത്. എന്നാല്‍ താന്‍ വെറുമൊരു സറ്റയര്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നും നടി പറയുന്നു.
All the news channels are showing songs and clips of Late Sridevi
Wondering what will happen when Sunny Leone expires someday😲😜🤪#facebook #forward pic.twitter.com/D1whQIV1kD— kasturi shankar (@KasthuriShankar) February 27, 2018