സിനിമാ മേഖലയില്‍ അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ് നടിമാരുടെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തല്‍. തങ്ങള്‍ ആയിരിക്കുന്ന സിനിമാ മേഖലയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക ചൂഷണങ്ങളും മറ്റ് പല വിധത്തിലുള്ള പീഡനങ്ങളും വെളിപ്പെടുത്തിക്കൊണ്ട് നടിമാര്‍ രംഗത്തെത്തുന്ന പ്രവണത. നടികള്‍ ഇത്തരം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി തുടങ്ങിയതോടെ സിനിമാ മേഖലയിലെ പല അണിയറക്കഥകളും പുറത്താകുകയുണ്ടായി. നടി കസ്തൂരിയാണ് ഇത്തരത്തില്‍ ഏറ്റവുമൊടുവില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
കസ്തൂരിയുടെ വാക്കുകള്‍ ഇങ്ങനെ…സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന കാലഘട്ടത്തിലാണ് ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ആ സംഭവം നടന്നത്. ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെയാണ് ആ സംഭവത്തെ താന്‍ നേരിട്ടതും. ചിത്രത്തിന്റെ സംവിധായകന്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് തന്റെ ശരീരമായിരുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ശരിയായ ഉദ്ദേശം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. പിന്നീട് അയാള്‍ എന്നോട് സംസാരിച്ചിട്ടേയില്ല. അതുപോലെ തന്നെ മറ്റൊരവസരത്തില്‍ മുത്തച്ഛന്റെ പ്രായമുളള സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയിലേയ്ക്ക് ശരീരം പങ്കിടാന്‍ ക്ഷണിച്ചുവെന്നും അയാളുടെ പ്രായം ഓര്‍ത്ത് കൂടുതല്‍ ഒന്നും താന്‍ പറയുന്നില്ലെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി തുറന്നടിച്ചു.