തിരുവനന്തപുരം: ഭാരതീയ സംസ്കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ. തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ കേരളത്തിലെ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ അംഗമായ അനിരുദ്ധന്റെ മകന് കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്രായി ചുമതലയേറ്റത്.
മുൻ എംപി എ.സന്പത്തിന്റെ സഹോദരനാണ്. ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെയാണെന്നും കസ്തൂരി പറയുന്നു.
ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല കസ്തൂരി അനിരുദ്ധന് ചുമതലയേല്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.