ഇപ്പോള്‍ സിനിമയിൽ ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും മടങ്ങിവരവിന് തന്നെ പ്രേരിപ്പിച്ചത് വിജയ് സേതുപതിയുടെ സിനിമകളും കഥാപാത്രങ്ങളുമാണെന്നും കസ്തൂരി. നായകനായും വില്ലനായും ട്രാന്സ്ജൻഡറായിട്ടുമൊക്കെ വിജയ് സേതുപതി അഭിനയിക്കും. അതുപോലെ തനിക്കും ചെയ്യണമെന്ന് കസ്തൂരി പറഞ്ഞു.
ഇപിസിഒ 302 എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിലാണ് കസ്തൂരി ഈ കാര്യം വെളിപ്പെടുത്തിയത്. സലങ്കധുരൈ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അണിയറയിലാണ് നടി. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും നടി വാചാലയായി.
കരിയറില്‍ ആദ്യമായിട്ടാണ് ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്യുന്നത്. കിരണ്‍ ബേദിയെ പോലെയൊക്കെയുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണെന്ന് കസ്തൂരി പറയുന്നു.