സിനിമയില്‍ അവസരം ലഭിക്കുന്നതിനായി പല വിട്ടുവീഴ്ചയും ചെയ്തിട്ടുള്ളതായി പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. സംവിധാകരുടെയും നടന്മാരുടെയും ഇംഗിതത്തിനു വഴങ്ങാത്തതിനാല്‍ അവസരം നഷ്ടപ്പെട്ട കഥകളുമുണ്ട്. വനിതാദിനത്തില്‍ ഒരു പ്രമുഖ മാധ്യമം നടി കസ്തൂരിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. തെലുങ്കിലെ രാഷ്ട്രീയ നേതാവുകൂടിയായ സൂപ്പര്‍താരം തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കസ്തൂരി അഭിമുഖത്തില്‍ പറഞ്ഞതായും വാര്‍ത്തവന്നിരുന്നു. എന്നാലിത് നിഷേധിച്ച കസ്തൂരി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
നടിമാരോട് തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാന്‍ ആവശ്യപ്പെടുന്ന സിനിമാക്കാര്‍ ഉണ്ടെന്നും എന്നാല്‍ അതിനു തയ്യാറാകാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞതായും അഭിമുഖത്തില്‍ പറയുന്നു. തെലുങ്കു നടന്റെ ഒരു ഉദാഹരണം മാത്രമായിരുന്നുവെന്നുമാണ് കസ്തൂരി പറയുന്നത്. അന്ന് അയാള്‍ക്ക് വഴങ്ങാതിരുന്നതിനാല്‍ സിനിമയുടെ ഷൂട്ടിംഗ് തീരുന്നതുവരെ തന്നെ ഉപദ്രവിച്ചെന്നും രണ്ടു സിനിമകളില്‍ നിന്ന് ഒഴിവാക്കിയെന്നും കസ്തൂരി പറയുന്നു.
ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഇതിനെതിരേ കടുത്തഭാഷയിലാണ് നടി പ്രതികരിച്ചിരിക്കുന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ച് വന്നതെന്നാണ് നടി പറയുന്നത്. വനിതാ ദിനത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖമായിരുന്നു അത്. പല വിഷയങ്ങളും അന്ന് സംസാരിച്ചിരുന്നു. എന്നാല്‍ പറഞ്ഞതില്‍ പ്രധാനപ്പെട്ടതൊന്നും പസിദ്ധീകരിച്ചതുമില്ല, പറയാത്തതൊക്കെ വരികയും ചെയ്തു.നടി തുറന്നു പറയുന്നു.