ചെന്നൈ: ത്രിപുരയിലെ തോൽവിയിൽ സിപിഐഎമ്മിനെ പരിഹസിച്ച് നടി കസ്തൂരിയും. സോഷ്യൽ മീഡിയയിൽ നിറഞ്ഞ ചില വാചകങ്ങൾ കടമെടുക്കുകയായിരുന്നു അവർ. ബംഗാളിന് ശേഷം ത്രിപുരയിലും സിപിഎമ്മിനേറ്റ പരാജയത്തെ തുടർന്നാണ് നടി കസ്തൂരി ശങ്കറിന്റെ പരിഹാസ ട്വീറ്റ് വന്നത്.
ത്രിപുര ഇലക്ഷൻ 2018 എന്ന ഹാഷ് ടാഗിന് ശേഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ; ഞങ്ങളുടെ കേരളാ സ്റ്റോറിൽ വില്പന നടക്കും. ഞങ്ങൾക്ക് വേറെ ബ്രാഞ്ചുകളില്ല. എന്നായിരുന്നു നടിയുടെ ട്വിറ്റ്.
നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ചിരിക്കുന്ന നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ശ്രീദേവിയുടെ മരണത്തിനുശേഷം വാർത്താ ചാനലുകളെ പരിഹസിച്ചും കസ്തൂരി രംഗത്ത് എത്തിയിരുന്നു. എല്ലാ വാർത്താ ചാനലുകളും അന്തരിച്ച ശ്രീദേവിയുടെ ഗാനങ്ങളും ക്ലിപ്പുകളുമാണ് കാണിക്കുന്നത്.
എന്നെങ്കിലും ഒരിക്കൽ സണ്ണി ലിയോണ്‍ അന്തരിച്ചാൽ എന്താവും സംഭവിക്കുക എന്ന് ഓർക്കുകയാണ് എന്്ന വാട്സ് ആപ്പിലും ഫേസ്ബുക്കിലും വന്ന ഒരു തമാശയാണ് കസ്തൂരി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പക്ഷെ പലരും കടുത്ത വിമർശനവുമായാണ് കസ്തൂരിയുടെ ട്വീറ്റിനെ വരവേറ്റത്. കസ്തൂരി ട്വീറ്റ് ചെയ്ത സമയമാണ് പലർക്കും പ്രശ്നമായത്. സിനിമാലോകത്തെ ഞെട്ടിച്ച ശ്രീദേവിയുടെ മരണസമയത്തു തന്നെ വേണമായിരുന്നോ ഇത്തരമൊരു തമാശ എന്നാണ് പലരും ചോദിച്ചത്.