കുണ്ടറ: സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളിൽ ജോലിയെടുക്കുന്ന ഓരോ തൊഴിലാളികൾക്കും 15000 രൂപ വീതം ബോണസായി നൽകണമെന്ന് കേരള കാഷ്യു ലേബർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ജർമിയാസും ജില്ലാ പ്രസിഡന്റ് കുരീപ്പുഴ ഷാനവാസും വ്യവസായ-തൊഴിൽ വകുപ്പ് മന്ത്രിമാർക്കും ലേബർ കമ്മീഷണർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കശുവണ്ടി ഫാക്ടറികളിലെ സ്റ്റാഫിന് നാല് മാസത്തെ ശന്പളത്തിന് തുല്യമായ തുക ബോണും 2500 രൂപ അഡ്വാൻസും നൽകണമെന്നും പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ ജീവനകാർക്ക് 1500 രൂപ വീതം ആശ്വാസ സഹായമായി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.