കൊച്ചിയില്‍ മലയാള സിനിമയിലെ പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിനെ തുടര്‍ന്ന് സമാനമായ രീതിയില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളുടെ വെളിപ്പെടുത്തലുകളുമായി ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും അല്ലാത്തവരും രംഗത്തെത്തിയിരുന്നു. ലൈംഗിക അതിക്രമങ്ങളെ കുറിച്ചായിരുന്നു പലരും പറഞ്ഞത്. ഇപ്പോള്‍ അത്തരമൊരു വെളിപ്പെടുത്തല്‍ നടത്തി രംഗത്തുവന്നിരിക്കുന്നത് മലയാളികളുടെ പ്രിയനടി കാതല്‍ സന്ധ്യയാണ്. ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തില്‍ ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള് ധൈര്യശാലിയാണ്. അവളെക്കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് അഭിമാനം ഉണ്ട് എന്നു പറഞ്ഞു കൊണ്ടാണു കാതല്‍ സന്ധ്യ സംസാരിച്ചു തുടങ്ങിയത്.
ഇത്തരത്തില്‍ ലൈംഗിക പീഡനത്തിനു ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ തിരക്കിലായതിനാല്‍ എനിക്ക് ഒന്നും ചെയ്യാനോ സംഭവത്തേക്കുറിച്ചു പരാതിപ്പെടാനോ കഴിഞ്ഞിട്ടില്ല എന്നും അവര്‍ പറയുന്നു. കാതല്‍ എന്ന തമിഴ് ചിത്രത്തിലായിരുന്നു സന്ധ്യ ആദ്യം അഭിനയിച്ചത്. അങ്ങനെയാണ് കാതല്‍ സന്ധ്യ എന്ന പേര് തന്നെ വന്നത്. പിന്നീട് സന്ധ്യ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയുണ്ടായി. ആലിസ് ഇന്‍ വണ്ടര്ലാന്റിലൂടെയാണു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു പ്രജാപതി, സൈക്കിള്‍, ട്രാഫിക്ക് തുടങ്ങിയ ചിത്രങ്ങളിലും കാതല്‍ സന്ധ്യ അഭിനയിച്ചിരുന്നു. ഏതായാലും ഒന്നിന് പുറകേ ഒന്നായി ആളുകള്‍ വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സമൂഹ മനസാക്ഷി.