നടി കാതല്‍ സന്ധ്യ പെണ്‍കുഞ്ഞിനു ജന്മം നല്കി. കാതല്‍ സന്ധ്യയുടെ സുഹൃത്തും നടിയുമായ സുജ വരുണിയാണ് ഈ സന്തോഷം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കാതല്‍ സന്ധ്യ കുഞ്ഞിനെ എടുത്തിരിക്കുന്ന ഫോട്ടോയുമുണ്ട്. 2015 ഡിസംബറില്‍ ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖറാണ് നടിയെ വിവാഹം കഴിച്ചത്.
ചെന്നൈയിലെ ഗ്രാന്റ് മാനറില്‍ വച്ച് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഗുരുവായൂരില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. 2004 ല്‍ പുറത്തിറങ്ങിയ കാതല്‍ എന്ന ചിത്രത്തിലൂടെയാണ് കാതല്‍ സന്ധ്യ സിനിമയില്‍ എത്തുന്നത്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന ചിത്രത്തിലൂടെമലയാളത്തിലെത്തിയ സന്ധ്യ ഒടുവില്‍ അഭിനയിച്ചത് രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രത്തിലാണ്.