വല്ലവനിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും വളരെ നിരാശ തോന്നുന്നുവെന്ന് നടി കാതൽ സന്ധ്യ. ഒരു അഭിമുഖത്തിനിടെയാണ് താരം തന്റെ മനസ് തുറന്നത്.
“സിനിമയുടെ അണിയറ പ്രവർത്തകർ എന്നോട് പറഞ്ഞ കഥയും സിനിമയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദ കഥയെക്കുറിച്ചാണ് എന്നോട് പറഞ്ഞിരുന്നത്. അത് പറയുകയാണെങ്കിൽ ഇത് വല്ലവനല്ലല്ലൊ എന്നു വരെ നിങ്ങൾക്കു തോന്നിയേക്കാം. വല്ലവനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും നിരാശമാത്രമാണുള്ളത്’.- സന്ധ്യ പറഞ്ഞു.
2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചിമ്പു, നയൻ താര, റീമ സെൻ എന്നിവരായിരുന്നു മറ്റ് പ്രധാനതാരങ്ങൾ.