കുട്ടികൾക്ക് നല്ല ചൊല്ലും ചോറും കൊടുത്ത് വളർത്തണമെന്നാണ് പഴമക്കാർ പറയുന്നത്. പഠനത്തോടൊപ്പം കുട്ടികൾ പോഷകപ്രഥമായ ആഹാരവും നൽകണം. അത്തരത്തിൽ ഒരു പദ്ധതിയുമായാണ് കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർഥികളും. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡ് കുടുംബശ്രീ, പൂര്‍വവിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവർ പൊതുജന പങ്കാളിത്തതോടെയാണ് പദ്ധതിക്കുള്ള തുക കണ്ടെത്തുന്നത്.
മുട്ട, പാല്, ഏത്തപ്പഴം, തേന്‍ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എല്ലാ ദിവസവും രാവിലെ കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് കാതല്‍ പ്രാതല്‍. കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിൽ ഈ പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുന്നു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും പൂർവവിദ്യാർഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും വിദ്യാർഥികൾക്ക് പാൽ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രന് നായര്‍, വാർഡ് മെംബർ ആന്റണി മാർട്ടിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, അമ്പിളി ശിവദാസ്, പിടിഎ അംഗം കെ.ടി. സുരേഷ്, കെ. ബാലചന്ദ്രൻ, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എ.ജെ. ആച്ചിയമ്മ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സൗദാബീവി, റെജി കാവുങ്കൽ, മെഹർ ഫിറോസ്, മധുസുദനനായർ എന്നിവർ പ്രസംഗിച്ചു.
വാര്‍ഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആന്റണി മാര്ട്ടിന് ജോസഫിന്റെ നേതൃത്വത്തിൽ 2022ൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി നടപ്പിലാക്കുന്നത്.