തമിഴ് നടനും സംവിധായകനുമായ ചിമ്പുവിനെതിരേ വിമര്‍ശനവുമായി നടി കാതൽ സന്ധ്യ രംഗത്ത് വന്നത് ഒരിക്കല്‍ വലിയ നാര്ത്തയായിരുന്നു.
ചിമ്പു സംവിധാനം ചെയ്ത വല്ലവന് എന്ന സിനിമയുടെ ചിത്രീകരണസമയത്ത് നയന്‍താരയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ കഥയില്‍ മാറ്റം വരുത്തിയെന്നായിരുന്നു സന്ധ്യയുടെ ആരോപണം.
ചിത്രത്തില്‍ ചിമ്പുവിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു സന്ധ്യയ്ക്ക്. എന്നാല്‍ വെറുമൊരു സുഹൃത്തിനപ്പുറം ചിത്രത്തിലുടനീളം പ്രാധാന്യമുള്ള വലിയ വേഷമായിട്ടാണ് എന്നോട് ആദ്യം കഥ പറഞ്ഞത്.
എന്നാല്‍ നയന്‍താരയ്ക്ക് മുന്‍തൂക്കം കൊടുത്തപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം തീരെ കുറച്ചു.
എന്റെയും ചിമ്പുവിന്റെയും കഥാപാത്രങ്ങളുടെ സൗഹൃദമായിരുന്നു ചിത്രത്തിന്റെ പ്രധാന കഥ. പക്ഷേ ഷൂട്ടിംഗ് സമയത്ത് എല്ലാം അവര്‍ മാറ്റി. പേരിനൊരു കഥാപാത്രമാക്കി എന്നെ മാറ്റി.
സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് ഇത്തരമൊരു കഥാപാത്രം ചെയ്തതെന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ട്.
സംഭവിച്ചതെന്തെന്ന് ഇക്കാര്യം ചോദിച്ചവരോടെല്ലാം പറഞ്ഞു. ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ തമാശയായാണ് തോന്നുന്നത്. ഒരഭിമുഖത്തില്‍ താരം വ്യക്തമാക്കി.
-പിജി