പാലക്കാട്: ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പാലക്കാട് കരിന്പ കൊന്പോട് കോളനിയിലെ രാജനാണ് (45) മരിച്ചത്.
മണ്ണാർക്കാട് തെങ്കര മുതുവല്ലി ക്ഷേത്രത്തിൽ ഉത്സവത്തിനു വെടിമരുന്ന് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഇതേതുടർന്ന് രാജനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. അപകടത്തിൽ മറ്റു രണ്ടു പേർക്കും പരിക്കുണ്ട്.