എന്നും കണ്ടുകൊണ്ടിരിക്കുന്നവർ, എന്നിട്ടും ഒരടി മണ്ണിനുവേണ്ടി ചെയ്തത് കൊടുംക്രൂരത;  മ​ട്ട​ന്നൂ​രിൽ  അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റു യു​വ​തി​യു​ടെ നി​ല ഗു​രു​ത​രം


മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രിപ്പ​റ​മ്പി​ൽ യു​വ​തി​ക്ക് വെ​ട്ടേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബം​ഗ്ലാ​വി​ന് സ​മീ​പ​ത്തെ ടി.​എ​ൻ. മൈ​മൂ​ന (47) യെ ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​യ​ൽ​വാ​സി അ​ബ്ദു​വാ​ണ് വെ​ട്ടി​യ​തെ​ന്ന് പ​റ​യു​ന്നു. മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ഇ​ന്നു പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം

. ബ​ന്ധു​വി​നെ വാ​ഹ​നം ക​യ​റ്റി വി​ടാ​ൻ റോ​ഡി​ലെ​ത്തി​യ മൈ​മൂ​ന തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ അ​ബ്ദു ക​ത്തി ഉ​പ​യോ​ഗി​ച്ച് കഴുത്തിന് വെ​ട്ടി​യ​ത്.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​കൾ മൈ​മൂ​ന​യെ ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ബ്ദു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തുനി​ന്നു വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കി​യ വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​തി​നെ​ക്കു​റി​ച്ച് മൈ​മൂ​ന അ​ബ്ദു​വി​നോ​ട് ചോ​ദി​ച്ച​താ​യും ഇ​തി​നു ശേ​ഷ​മാ​ണ് ക​ത്തി​യു​മാ​യെ​ത്തി വെ​ട്ടി​യ​തെ​ന്നും പ​റ​യു​ന്നു.

അ​ബ്ദു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ കൂ​ടി നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് റോ​ഡ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​താ​യി വാ​ർ​ഡ് കൗ​ൺ​സി​ല​ർ സാ​ജി​ദ് ചൂ​ര്യോ​ട്ട് പ​റ​ഞ്ഞു.

അ​ടു​ത്ത ദി​വ​സം മൈ​മൂ​ന വി​ദേ​ശ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മ​ട്ട​ന്നൂ​ർ എ​സ് ഐ ​കെ.​വി.​ഉ​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment