ചെറായി: രണ്ട് പേര് തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഒരാള്‍ കത്തിവീശിയതിനെ തുടര്‍ന്ന് യുവാവിന്റെ കവിളിലില്‍ കുത്തേറ്റു. കഴിഞ്ഞ ദിവസം ചെറായിലെ ബാറിനു മുന്നിലാണ് സംഭവം. കഴുത്തിനു നേരേ വീശിയ കത്തിയാണ് കവിളില്‍ കൊണ്ടതെന്ന് പോലീസ് പറഞ്ഞു.
കുത്തേറ്റ കുഴുപ്പിള്ളി അയ്യമ്പിള്ളി പുന്നപ്പറമ്പില്‍ രണ്‍ജിത്ത്-31 നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിളില്‍ 14 തുന്നലുകള്‍ ഇട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ചെറായി കണ്ടത്തിപ്പറമ്പില്‍ അഖില്‍-33 നെ പോലീസ് അറസ്റ്റ് ചെയ്തു. ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയതാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
ഈ സമയം പുറത്തുണ്ടായിരുന്നു രണ്ജിത്തുമായി തര്‍ക്കിക്കുയും കത്തിവീശുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നേരത്തെ വധശ്രമത്തിനു കേസുള്ളതാണ്. കുത്തേറ്റ രണ്ജിത്തിനെതിരേയും അടിപിടിക്ക് കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.