കണ്ണൂർ: മൊബൈൽ ചാറ്റിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി കെ. ഹിഷാം (28) ആണ് മരിച്ചത്. ആക്രമണത്തിൽ ഹിഷാമിന്റെ സുഹൃത്തിനു പരിക്കേറ്റു.
ബുധനാഴ്ച രാത്രി എട്ടോടെ മാട്ടൂൽ സൗത്ത് ഫിഷർമെൻ കോളനിക്ക് സമീപത്ത് വച്ചാണ് ഹിഷാമിനും സുഹൃത്തുക്കൾക്കും കുത്തേറ്റത്. സാജിദ് എന്നയാളാണ് ആക്രമിച്ചത്.
പരിക്കേറ്റ ഷക്കീബ് ചെറുകുന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഹിഷാമിന്റെ സഹോദരൻ ഇർഫാന് മാട്ടൂൽ സൗത്തിൽവച്ച് മർദനമേറ്റിരുന്നു.
സംഭവം നടന്ന പ്രദേശത്ത് പഴയങ്ങാടി പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സാജിദിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ തുടങ്ങി.