കലവൂർ: വാക്കുത്തർക്കത്തിനിടെ സഹോദരന്റെ മകന്റെ കുത്തേറ്റ് ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു. മണ്ണഞ്ചേരി റോഡ് മുക്ക് ബ്യൂട്ടി വെളിക്ക് സമീപം വീരുശേരി വെളിയിൽ അജയ (46)നാണ് മരിച്ചത്.
പ്രതി ശ്രീകാന്ത് (22) പോലീസ് പിടിയിലായി.ഇന്നലെ രാത്രി എട്ടോടെ അയൽവാസികളായ അജയനും ശ്രീകാന്തുമായി വാക്കുതർക്കം ഉണ്ടായി. തർക്കം മൂത്ത് ബഹളമായി. ഇതിനിടയിലാണ് അജയന് കുത്തേറ്റത്.
ആംബുലൻസ് എത്താൻ വൈകിയതിനാൽ സമീപത്തെ ഓട്ടോറിക്ഷയിൽ ആലപ്പുഴ ജനറൽ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ബ്ലേഡോ കത്തിയോ ഉപയോഗിച്ചാണ് മുറിവേൽപിച്ചതെന്ന് പോലീസ് പറയുന്നു.
ശ്രീകാന്ത് നേരത്തെയും അടിപിടി കേസുകളിൽ പ്രതിയാണ്. അജയന്റെ ഭാര്യ രമ്യ. ഏഴാം ക്ലാസ് വിദ്യാർഥിനി ഭാമ ഏക മകളാണ്.