കോട്ടയം: ബന്ധുവീട്ടിലെ ചടങ്ങിനൊത്തുകൂടിയ ബന്ധുക്കൾ തമ്മിൽ കയ്യാങ്കളി. ഒടുവിൽ യുവാവിന് ജീവൻ നഷ്ടമായി. പാലാ സ്വദേശി ലിബിന് ജോസ് (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ലിബിനെ കുത്തിയ അഭിലാഷ്, കൊല്ലപ്പള്ളി സ്വദേശി നിര്‍മല(55), ബന്ധുവായ ബെന്നി(34) എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
കൊല്ലപ്പള്ളി മങ്കര ഭാഗത്ത് നിര്‍മലയുടെ വീട്ടിലെ ചടങ്ങിന് ഒത്തുകൂടിയ ബന്ധുക്കള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
മദ്യപാനത്തിനും ചീട്ടുകളിക്കുമിടെ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. അഭിലാഷിന്റെ കത്രിക കൊണ്ടുള്ള കുത്തേറ്റാണ് ലിബിന് മരിച്ചതെന്ന് പോലീസ് അറിയിച്ചു.