
കോട്ടയം: മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും വെട്ടി പരിക്കേൽപ്പിച്ച മകനു വേണ്ടി പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. മീനടം മാളികപ്പടിക്കു സമീപം പൂയിത്താനത്ത് ഗോവിന്ദൻ നായർ (78), ഭാര്യ ശാന്തമ്മ (68) എന്നിവരാണ് വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ മകൻ കണ്ണനെ (35)യാണ് പോലീസ് തെരയുന്നത്.
ഇന്നലെ രാത്രി 9.30നാണ് സംഭവം. പതിവായി മദ്യപിച്ചു വീട്ടിലെത്തി ബഹളമുണ്ടാക്കുന്നയാളാണ് കണ്ണൻ. ഇന്നലെ മദ്യപിച്ചെത്തിയ കണ്ണനെ പിതാവ് ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കണ്ണൻ ഗോവിന്ദന്റെ കഴുത്തിനു വെട്ടുകയുമായിരുന്നു.
തടസം പിടിക്കാൻ എത്തിയപ്പോഴാണ് ശാന്തമ്മയ്ക്കും വെട്ടേറ്റത്. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും കണ്ണൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇരുവരെയും പാന്പാടി താലൂക്ക് ആശുപത്രിയിലും പീന്നിട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചത്.