കൊറോണയേക്കാൾ ഭയക്കേണ്ടവർ..!മാ​സ്ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്തു; ബ​സി​ൽ യാ​ത്ര​ക്കാ​ര​ന് കു​ത്തേ​റ്റു

 

പ​ത്ത​നം​തി​ട്ട: മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി ബ​സി​ലു​ണ്ടാ​യു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്കം ക​ത്തി​ക്കുത്തി​ല്‍ അ​വ​സാ​നി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

കൊ​ല്ലം പ​ക​ല്‍​കു​റി സ്വ​ദേ​ശി ജോ​സി​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റ​സ​ല്‍ രാ​ജു അ​റ​സ്റ്റി​ലാ​യി. ബ​സ് അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

റ​സ​ല്‍ രാ​ജു മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ജോ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ര്‍​ന്ന് ജോ​സി​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ടാ​പ്പിം​ഗ് ക​ത്തി​യെ​ടു​ത്ത് റ​സ​ല്‍ രാ​ജു ജോ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സി​നെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment