കൊല്ലം: വെള്ളനാത്തുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ആലപ്പാട് സ്വദേശിനി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രി ഏഴിനായിരുന്നു സംഭവം. കുത്തേറ്റ ബിൻസിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദന്പതിമാർ തമ്മിൽ വഴക്കുണ്ടാകുക പതിവായിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്. ഇന്ന് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയത്.