തുറവൂർ: അച്ഛനെയും മകനെയും കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി റിമാൻഡിൽ. എഴുപുന്ന പുന്നയ്ക്കൽ ജോയി(35)യെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പട്രോളിംഗിനിടെയാണ് ജോയിയെ പണി സ്ഥലത്തുനിന്നു അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോടംതുരുത്ത് സ്വദേശി പ്രിൻസി(29) കഴിഞ്ഞ ദിവസം റിമാൻഡിലായിരുന്നു. ക്രിസ്മസ് ദിനത്തിൽ പുലർച്ചെയായിരുന്നു സംഭവം. കോടംതുരുത്ത് പുത്തൻതറ കോളനി റോഡ് വലിയ വീട്ടിൽ ജോസഫ് (57), മകൻ സാജൻ ( 27) എന്നിവർക്കാണ് കത്തിയും കത്രികയും കൊണ്ടുള്ള കുത്തേറ്റ് പരിക്കേറ്റത്.