നാദാപുരം: സഹോദരന്റെ ഭാര്യയെ ഫോണില്‍ വിളിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. വളയം ചേലത്തോട് സ്വദേശി കുന്നിയുള്ള പറമ്പത്ത് അശോക(37) നെ വയറിന് കുത്തേറ്റ നിലയില്‍ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഴക്കുന്നേന്റവിട ബിനു എന്നാളാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് അശോകന് പറഞ്ഞു.
കഴിഞ്ഞ ദിവസം അശോകന്റെ അനിയന്റെ ഭാര്യയെ ബിനു ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചത് അശോകന് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി രാത്രി പത്തരയോടെ ബിനു അശോകന്റെ വീട്ടില്‍ കയറി അശോകനെ അസഭ്യം പറയുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരം ചേലത്തോട് വച്ച് അശോകന് ബിനുവിനോട് സംഭവത്തെ ്ചൊല്ലി ചോദിക്കുന്നതിനിടെ ബിനു കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് അശോകന് വളയം പോലീസില്‍ മൊഴി നല്കി.
അഞ്ചോളം പ്രാവശ്യം ബിനു കത്തിയെടുത്ത് കുത്തിയെന്നും ഇതില്‍ ഒരു കുത്ത് മാത്രമാണ് വയറിനേറ്റതെന്നും അശോകന് പറഞ്ഞു. പരിക്കേറ്റ അശോകന് നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ് .വളയം പോലീസ് അന്വേഷണം ആരംഭിച്ചു.