കൊച്ചി: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് വടിവാളും നൈട്രോസിപ്പാം ഗുളികകളും മരട് പോലീസ് കണ്ടെടുത്തു.
പ്രതി മരട് മുന്നിറയില് വീട്ടില്‍ അരുണ്‍ കൃഷ്ണ (ഡാര്‍ക്ക്- 24)ന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ടടി നീളമുള്ള വടിവാളും 12 നൈട്രോസിപ്പാം ഗുളികകളും മരട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെടുത്തത്.
പ്രതിക്കെതിരെ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരട് സ്വദേശിയായ എബിനെയാണ് 17 ന് രാത്രി അരുണ്‍ വെട്ടിയത്.
പ്രതിയും പരാതിക്കാരനുമായ എബിന്റെ സുഹൃത്തും തമ്മിലുള്ള മുന്‍വിരോധം പറഞ്ഞുതീര്ക്കുന്നതിനു മരട് ന്യൂക്ലിയസ് മാളിന് മുന്നില്‍ എത്തിയപ്പോള്‍ അരുണ്‍ എബിനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു കുത്തുകയുമായിരുന്നു. കൈ ഞരമ്പ് മുറിഞ്ഞു ഗുരുതര പരിക്ക് പറ്റിയ എബിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ തോട്ടിലെറിഞ്ഞു എന്നു പറഞ്ഞ് പ്രതി കാണിച്ച കത്തി വ്യാജമായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വടിവാളും നൈട്രോസിപ്പാം ഗുളികകളും കണ്ടെത്തിയത്. കുത്തുകേസില്‍ ഇയാള്‍ റിമാന്‍ഡിലാണ്.