കൊല്ലം: തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പാരിപ്പള്ളി വിനീത് ഭവനില്‍ വിപിൻ(27) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
സ്ഥിരം മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ ഉപദ്രവം മൂലം സഹികെട്ട യുവതി എഴിപ്പുറത്തുള്ളവീട്ടിൽ പിതാവിനോടൊപ്പം താമസിച്ചുവരികയായിരുന്നു.കഴിഞ്ഞ 22ന് മദ്യലഹരിയിൽ വീട്ടിലെത്തിയ വിപിൻ ഭാര്യയെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിതാവ് തയാറായില്ല.
തുടർന്ന് കൈയിൽ കരുതിയിരുന്ന മാരകായുധം കൊണ്ട് വിപിൻ ഭാര്യാപിതാവ് പ്രസാദിനെ കുത്തിപരിക്കേൽപ്പിച്ചു.
പ്രസാദിന്റെ പരാതിയെതുടർന്ന് പാരിപ്പള്ളി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.