ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കം;   അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; വധശ്രമത്തിന്കേസെടുത്തതായി പോലീസ്

നാ​ദാ​പു​രം: വ​ള​യ​ത്ത് വാ​ക്ക് ത​ര്‍​ക്ക​ത്തി​നി​ടെ അ​ച്ഛ​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ക​നെ വ​ള​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.​വ​ള​യം നി​ര​വു​മ്മ​ലി​ലെ ക​ക്കൂ​ട്ട​ത്തി​ല്‍ രാ​ജ​ന്‍ (55) ആ​ണ് ക​ത്തി​ക്കു​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.​വ​യ​റി​ന് മു​ക​ളി​ലാ​യി ആ​ഴ​ത്തി​ല്‍ കു​ത്തേ​റ്റ രാ​ജ​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ മ​ക​ന്‍ രാ​ജേ​ഷ് (27) നെ ​വ​ള​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​കു​ത്താ​നു​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ നി​ന്ന് രാ​ജ​നും സു​ഹൃ​ത്തും ഭ​ക്ഷ​ണം ക​ഴി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ മൂ​ത്ത മ​ക​ന്‍ രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തു​ക​യും രാ​ജ​നു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ പ്ര​കോ​പി​ത​നാ​യ രാ​ജേ​ഷ് അ​ര​യി​ല്‍ ക​രു​തി വെ​ച്ച ക​ത്തി എ​ടു​ത്ത് രാ​ജ​ന്‍റെ വ​യ​റി​ന് കു​ത്തു​ക​യാ​യി​രു​ന്നു.​
വീ​ട്ടു​കാ​രു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് രാ​ജ​നെ ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് വൈ​കു​ന്നേ​രം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.

Related posts