ശാസ്താംകോട്ട: ക്ഷേത്ര ഉത്സവത്തിനെത്തിയവരും സമീപവാസികളുമായുണ്ടായസംഘട്ടനത്തിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരം. മൈനാഗപ്പള്ളി ക്ഷേത്രത്തിലെ ഉത്സവദിവസമായിരുന്നു സംഭവം. ഹുസൈന്റെ വീട്ടിലാണ് അക്രമം നടന്നത്.ഹുസൈന്റെ സഹോദരന്മാരായ ചവറ വടുതല അമ്പലവയലില്‍ കിഴക്കതില്‍ ഷഫീക്ക് (28) സഹോദരന് അന്‍സര്‍ (30) ഇവരുടെ സുഹൃത്ത് വടുതല സ്വദേശി വിനോദ് (28) എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇതില്‍ ഷഫീക്കിന്റെ നില ഗുരുതരമാണ്. മൂന്നു പേരും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മുന്‍ വൈരാഗൃമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കുത്തേറ്റഷഫീക്കും സംഘവും രണ്ട് വര്‍ഷം മുന്‍പ് മണ്ണൂര്‍ കാവ് സ്വദേശികളായ ചിലരെ ആക്രമിച്ചിരുന്നു.
അന്ന് പോലീസ് കേ സ് രജിസ്ട്രര്‍ ചെയ്യുകയും കോടതിയില്‍ ഒന്നര ലക്ഷം രൂപ വാങ്ങി കേസ് ഒത്തുതീര്ന്നതുമാണത്രേ.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഈ സംഘം വീടുകയറി ഷഫീക്കിനെയും സംഘത്തെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്.പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് ശാസ്താംകോട്ട പോലീസ് കേസെടുത്തു.