ചങ്ങനാശേരി: കുടുംബ വഴക്കിനെത്തുടർന്ന് പിണങ്ങിക്കഴിയുന്ന ഭർത്താവ് അങ്കണവാടി ഹെൽപറായ ഭാര്യയെ നടുറോഡിൽ വച്ച് കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്നു രാവിലെ 9.15ന് കടമാൻചിറ പനംപാതിക്കൽ സിനി (35) യെയാണ് ഭർത്താവ് പ്രശോഭ് (36) കൊലപ്പെടുത്താൻ ശ്രമിച്ചത്.
സിനി സ്വന്തം വീട്ടിൽനിന്നും കൊടിനാട്ടുംകുന്നിലുള്ള അങ്കണവാടിയിലേക്കു പോകുന്പോൽ കടമാൻചിറ ഭാഗത്തുവച്ച് പ്രശോഭ് മാരകായുധമുപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സിനി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രശോഭ് രക്ഷപ്പെട്ടു. രക്തം വാർന്ന് റോഡിൽ വീണ സിനിയെ നാട്ടുകാർ ചേർന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മദ്യപിച്ച് ബഹളം വയ്ക്കുന്നതിനെത്തുടർന്ന് സിനി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട്.