പാലക്കാട്: അച്ഛനും മകനും തമ്മിലുള്ള വഴക്ക് തീര്‍ക്കാനിടപെട്ട ബന്ധുവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ യുവാവ് കുത്തേറ്റു മരിച്ചു.
പനയൂര്‍ പിഎച്ച്സിക്കു സമീപം കിഴക്കേകാരാത്തുപടി ശാന്തകുമാരിയുടെ മകന് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റാണ് ശ്രീജിത്ത്.
ശ്രീജിത്തിന്റെ അമ്മാവന് കാരാത്തുപടി രാധാകൃഷ്ണനും മകന് ജയദേവനുമായുണ്ടായ വഴക്ക് തടയാന്‍ ചെന്നപ്പോയിരുന്നു സംഭവം. ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് ശ്രീജിത്തിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ആക്രമണം തടയാൻ ചെന്ന അയല്‍വാസികളായ സന്തോഷ് ബാബു, രഞ്ജിത്ത്, മരുതി എന്നിവര്‍ക്കും പരിക്കേറ്റു.
ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റവരും ഇവിടെ ചികിത്സ തേടി. പോലീസ് കസ്റ്റഡിയിലുള്ള ജയദേവനും പരിക്കുകളോടെ ചികിത്സയിലാണ്. ഷൊര്‍ണൂര്‍ പോലീസ് കേസെടുത്തു.