സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം ചെ​യ്തു; ട്രെ​യി​നി​ല്‍ യാ​ത്ര​ക്കാ​ര​ന് കു​ത്തേ​റ്റു; പ​രാ​തി​യി​ല്ലാത്തതിനാൽ യു​വാ​വി​നെ വെ​റു​തേ​വി​ട്ടു  

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​നു​ള്ളി​ല്‍ സ്ത്രീ​ക​ളെ ശ​ല്യപ്പെടുത്തിയത് ചോ​ദ്യം ചെ​യ്ത​ യാ​ത്ര​ക്കാ​ര​നു കു​ത്തേ​റ്റു. ആ​ല​പ്പു​ഴ -ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ന്‍റെ ജ​ന​റ​ല്‍ കോ​ച്ചി​ല്‍ പ​യ്യോ​ളി​ക്കും വ​ട​ക​ര​യ്ക്കു​മി​ട​യിൽ ഇ​ന്ന​ലെ രാ​ത്രി 11.25നാ​യിരുന്നു സം​ഭ​വം.

അ​ക്ര​മി സ്‌​ക്രൂ​ഡ്രൈ​വ​ര്‍കൊ​ണ്ട് യാ​ത്ര​ക്കാ​ര​ന്‍റെ നെ​റ്റി​ക്കു കു​ത്തു​ക​യാ​യി​രു​ന്നു. ശ​ല്യം ചെ​യ്ത യാ​ത്ര​ക്കാ​ര​നോ​ട് മാ​റിനി​ല്‍​ക്കാ​ന്‍ സ്ത്രീ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ അ​ത് അ​നു​സ​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തു​ക​ണ്ടു​കൊ​ണ്ടി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍ ഇ​യാ​ളോ​ടു മാ​റി​നി​ല്‍​ക്കാ​ന്‍ പ​റ​ഞ്ഞു.

അ​പ്പോ​ള്‍ അ​ക്ര​മി സ്‌​ക്രൂ​ഡ്രൈ​വ​റെ​ടു​ത്തു നെ​റ്റി​ക്കു കു​ത്തു​ക​യാ​യി​രു​ന്നു. വ​ട​ക​ര സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ്ര​ക​മി​യെ ആ​ര്‍​പി​എ​ഫ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.​ ചോ​ദ്യം ചെ​യ്ത​ശേ​ഷം ആ​ര്‍​ക്കും പ​രാ​തി ഇ​ല്ലാ​ത്തി​നാ​ല്‍ വി​ട്ട​യ​ച്ചു.

Related posts

Leave a Comment