വ​ഴി​ത്ത​ര്‍​ക്കവും അക്രമവും ഒരിക്കലും തീരാത്ത പ്രശ്നമാവുന്നു; മാവേലിക്കരയിൽ വഴിയുടെ പേരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു; അയൽവാസി അറസ്റ്റിൽ

മാ​വേ​ലി​ക്ക​ര: വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ അ​യ​ല്‍​വാ​സി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ഓ​ല​കെ​ട്ടി​യ​മ്പ​ല​ത്തി​ലെ ബാ​റി​നു കി​ഴ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

ഓ​ല​കെ​ട്ടി​യ​മ്പ​ലം ത​ണ്ടാ​ന്‍റെ വ​ട​ക്ക​തി​ല്‍ അ​നീ​ഷി29)​നാ​ണ് വെ​ട്ടേ​റ്റ​ത്. സ​മീ​പ​വാ​സി​യാ​യ ജ​യ​ഭ​വ​ന​ത്തി​ല്‍ അ​ജേ​ഷ് (33) സം​ഭ​വ​ത്തി​ല്‍ കു​റ​ത്തി​കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

അ​ജേ​ഷി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ വ​സ്തു​വി​ലൂ​ടെ അ​നീ​ഷ് സ​ഞ്ച​രി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​നീ​ഷി​ന്‍റെ ഇ​ട​തു​ചെ​വി​യു​ടെ ഭാ​ഗ​ത്തും വ​ല​തു​ക​ണ്ണി​ന് മു​ക​ളി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​നു ശേ​ഷം അ​ജേ​ഷി​നെ അ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​നീ​ഷ് കാ​യം​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment