രണ്‍വീർ-ദീപിക പ്രണയം പോലെ തന്നെ ബോളിവുഡിൽ പരസ്യമായ രഹസ്യമാണ് ദീപിക-കത്രീന കെയ്ഫ് ശത്രുതയും. ഇപ്പോൾ ഈ ശത്രുത വീണ്ടും മറനീക്കി പുറത്തുവന്നത് അങ്ങാടിപ്പാട്ടായിരിക്കുകയാണ്.കത്രീന കെയ്ഫ് നായികയായ ഒരു ചിത്രത്തിൽ നിന്ന് രണ്‍വീർ പിൻവാങ്ങിയതാണ് ഇപ്പോൾ ഗോസിപ്പുകൾക്ക് എരിവു പകർന്നിരിക്കുന്നത്. നിത്യ മെഹ്റയുടെ ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ നിന്നാണ് രണ്‍വീർ പിൻവാങ്ങിയത്. നിത്യയുടെ സുഹൃത്തായ സോയ അക്തർ സംസാരിച്ചുനോക്കിയെങ്കിലും വഴങ്ങാൻ രണ്‍വീർ കൂട്ടാക്കിയില്ല.
ഇപ്പോൾ കത്രീനയ്ക്ക് നായകനെ തിരയുകയാണ് അണിയറപ്രവർത്തകർ. എന്നാൽ, കത്രീനയുള്ളതു കൊണ്ടാണ് തന്റെ പിൻമാറ്റമെന്ന വാർത്ത രണ്‍വീർ നിഷേധിച്ചു. കത്രീനയുമായി നല്ല ബന്ധത്തിലാണ് രണ്‍വീർ. പിന്നെന്തിനാണ് ബാർ ബാർ ദേഖോയിൽ നിന്ന് പിൻവാങ്ങിയത് എന്നതാണ് സകലരും ചോദിക്കുന്നത്. ഇത് കാമുകിയായ ദീപിക പദുക്കോണിനെ സന്തോഷിപ്പിക്കാൻ വേണ്ടി തന്നെയാണെന്നാണ് ബോളിവുഡിൽ നിന്നുള്ള സംസാരം. താനും കത്രീനയും തമ്മിൽ ശത്രുതയിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ദീപികയും നിഷേധിച്ചിട്ടുണ്ട്. എനിക്കിപ്പോഴും കത്രീനയോട് നല്ല ഇഷ്ടമാണ്. എന്നാൽ, നമ്മൾ ഇഷ്ടപ്പെടുന്നവർ തിരിച്ചും അതുപോലെ ഇഷ്ടപ്പെടണമെന്നില്ലല്ലോ-ദീപിക പറഞ്ഞു.